മൂന്നു മണിക്കൂറോളം അപാർട്മെന്റിലെ ലിഫ്റ്റിനും ചുവരിനുമിടയിൽ കുടുങ്ങിപ്പോയ ആറു വയസുകാരനെ രക്ഷപ്പെടുത്തി

ഹൈദരാബാദ്: ശാന്തിനഗറിൽ അപാർട്മെന്റിലെ ലിഫ്റ്റിനും ചുവരിനുമിടയിൽ കുടുങ്ങിപ്പോയ ആറു വയസുകാരനെ രക്ഷപ്പെടുത്തി. പിതാവിന്റെ സഹോദരിയെ കാണാൻ പോയപ്പോഴാണ് കുട്ടി അപകടത്തിൽ പെട്ടത്. വെള്ളിയാഴ്ച ഉച്ചക്ക് 1.30ഓടെയാണ് സംഭവം. സംഭവം ശ്രദ്ധയിൽ പെട്ടവർ പെട്ടെന്ന് തന്നെ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.

ഉടൻ തന്നെ അഗ്നിരക്ഷാസേനയും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി. ഡോക്ടർമാരും അപാർട്മെന്റിലേക്ക് എത്തി. അപാർട്മെന്റി​ന്റെ ഏറ്റവും അടിയിലത്തെ നിലക്കും ഒന്നാം നിലക്കും ഇടയിലാണ് കുട്ടി കുടുങ്ങിപ്പോയത്. ലിഫ്റ്റിന്റെ വാതിൽ പൊളിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. മൂന്നുമണിക്കൂറോളമാണ് കുട്ടി കുടുങ്ങിക്കിടന്നത്.

കുട്ടിക്ക് ചെറിയ പരിക്കുകളുണ്ട്. രക്ഷപ്പെടുത്തിയ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ലിഫ്റ്റിന്റെയും ചുവരിന്റെയും ഇടയിൽ വയർ കുടുങ്ങിയതിനാൽ ശരീരത്തിനുള്ളിൽ രക്തസ്രാവമുണ്ടാകുമോ എന്ന് സംശയിക്കുന്നുണ്ട് ഡോക്ടർമാർ. തുടർന്ന് കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കി. 

News Summary - 6 yr old falls between lift wall at Hyderabad apartments, rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.