ഇംഫാൽ: വംശീയ കലാപം തുടരുന്ന മണിപ്പൂരിൽ വിവിധ ഗ്രൂപ്പുകളുടെ കൈവശം ഇപ്പോഴും വൻതോതിൽ ആയുധവും വെടിക്കോപ്പുകളുമുള്ളത് ആശങ്കക്കിടയാക്കുന്നു. കലാപ രംഗത്തുള്ള ഗ്രൂപ്പുകളുടെ പക്കൽ ഇപ്പോൾ ആറു ലക്ഷത്തിലധികം വെടിയുണ്ടകളും 3,000ത്തോളം ആയുധങ്ങളുമുണ്ടെന്നാണ് അനുമാനം. ഈ സാഹചര്യത്തിൽ നിരോധിത സംഘടനകൾ വീണ്ടും തലപൊക്കാനുള്ള സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. മേയ് മാസത്തിൽ നടന്ന പൊലീസ് സ്റ്റേഷൻ കൈയേറ്റത്തിലും മറ്റും നിരവധി ആയുധങ്ങളാണ് കൊള്ളയടിച്ചത്.
303 റൈഫിളുകൾ, മീഡിയം-ലൈറ്റ് യന്ത്രത്തോക്കുകൾ, എ.കെ ഇനത്തിലുള്ള തോക്കുകൾ, ഇൻസാസ് റൈഫിളുകൾ തുടങ്ങിയവയാണ് അക്രമികൾ കൈവശപ്പെടുത്തിയത്. വലിയ തോതിൽ തിരകളും കൊള്ളയടിക്കപ്പെട്ടു. ഈസ്റ്റ് ഇംഫാലിലെ മണിപ്പൂർ പൊലീസ് പരിശീലന കേന്ദ്രത്തിൽനിന്നും ഇംഫാലിലെ ഖബെയ്സോയിലുള്ള റിസർവ് ബറ്റാലിയൻ, മണിപ്പൂർ റൈഫിൾസ് കേന്ദ്രങ്ങളിൽ നിന്നുമാണ് കാര്യമായി ആയുധങ്ങൾ നഷ്ടപ്പെട്ടത്. മോഷ്ടിക്കപ്പെട്ട ആയുധങ്ങളിൽ 2,900 എണ്ണം കനത്ത പ്രഹരശേഷിയുള്ളവയാണ്.
കിട്ടിയ അവസരം മുതലെടുത്ത് യു.എൻ.എൽ.എഫ്, പി.എൽ.എ, കെ.വൈ.കെ.എൽ, പി.ആർ.ഇ.പി.എ.കെ പോലുള്ള നിരോധിത സംഘടനകൾ വീണ്ടും ആളെക്കൂട്ടാൻ തുടങ്ങുമോ എന്ന ആശങ്കയാണ് അധികൃതർക്ക്. ഇതിൽ പല സംഘടനകൾക്കും ജനപിന്തുണയുമുണ്ട്. ജൂൺ 24ന് സൈന്യവും അസം റൈഫിൾസും ചേർന്ന് നിരോധിത സംഘടനയിലെ 12 പേരെ ഈസ്റ്റ് ഇംഫാലിൽ പിടികൂടിയ വേളയിൽ, ഇവരോട് ജനങ്ങൾക്കുള്ള അനുകമ്പ പ്രകടമായതാണ്. ചില തീവ്രവാദ സംഘടനകളിലെ ഉന്നത നേതൃത്വത്തിലുള്ള ഏഴോളം പേർ ഇംഫാൽ താഴ്വരയിെലത്തി വംശീയ ഗ്രൂപ്പുകൾക്ക് പിന്തുണ നൽകുന്നതായും വിവരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.