Posted On
date_range Updated On
date_range ഛത്തീസ്ഗഡിൽ സ്ഫോടനം; ആറ് ജവാൻമാർക്ക് പരിക്ക്
റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂരിൽ മാവോയിസ്റ്റുകൾ നടത്തിയ സ്േഫാടനത്തിൽ ആറ് ബി.എസ്.എഫ് ജവാൻമാർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിലുൾപ്പെട്ട സ്ഥലമാണ് ബിജാപൂർ.
ഇംപ്രൊവൈസ് എക്സ്പ്ലൊസീവ് ഡിവൈസാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. പരിക്കേറ്റ ജവാൻമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാവോയിസ്റ്റ് ഭീഷണിക്കിടെ നടന്ന ഛത്തീസ്ഗഡ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ 70 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. നവംബർ 20നാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്. ഡിസംബർ 11ന് വോെട്ടണ്ണും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.