ചെന്നൈ: എല്ലാ ജാതിയിൽപെട്ടവർക്കും ക്ഷേത്ര പൂജാരിമാരാവാമെന്ന പദ്ധതി പ്രകാരം അബ്രാഹ്മണരായ 58 പേർക്ക് നിയമനം. ശനിയാഴ്ച ചെന്നൈയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് നിയമന ഉത്തരവുകൾ ൈകമാറിയത്.
1970ൽ അന്നത്തെ മുഖ്യമന്ത്രി എം. കരുണാനിധി നിയമം പാസാക്കിയെങ്കിലും നിയമവ്യവഹാരം മൂലം നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ സുപ്രീംകോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. ഇതേത്തുടർന്നാണ് സ്റ്റാലിൻ സർക്കാർ അധികാരമേറ്റതിനുശേഷം നടപടികൾ ആരംഭിച്ചത്. പെരിയാറിെൻറയും കരുണാനിധിയുടെയും സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടതായി ചടങ്ങിൽ സ്റ്റാലിൻ പറഞ്ഞു. ക്ഷേത്രങ്ങളിൽ സംസ്കൃതത്തിനു പകരം തമിഴിൽ വഴിപാട് നടത്താനും സ്ത്രീകളെ പൂജാരിമാരായി നിയമിക്കുന്നതിനും ഡി.എം.കെ സർക്കാർ നടപടി സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.