മേഘാലയയിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയിൽ ഭൂചലനം. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് അനുസരിച്ച് തിങ്കളാഴ്‌ച വൈകുന്നേരം 6.15നാണ് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഈ സമയം അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

ജീവഹാനിയോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ല. ജില്ലാ ആസ്ഥാനമായ റെസുബെൽപാറയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള നോർത്ത് ഗാരോ കുന്നുകളിൽ 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തി​െൻറ പ്രഭവകേന്ദ്രം.

Tags:    
News Summary - 5.2 Earthquake Hits Meghalaya, Tremors In Assam, Parts Of Northeast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.