നിസാമുദ്ദീൻ മർകസിൽ 50 പേർക്ക്​ നമസ്​കാരത്തിന്​ അനുമതി; കേന്ദ്ര നിലപാട്​ ഡൽഹി ഹൈകോടതി തള്ളി

ന്യൂഡൽഹി: നിസാമുദ്ദീൻ മർകസ്​ പള്ളിയിൽ റമദാൻ കാലത്ത്​ ദിവസവും അഞ്ചു നേരം നമസ്​കാരത്തിന്​ 50 പേരെ വീതം അനുവദിച്ച്​ ഡൽഹി ഹൈകോടതി ഉത്തരവ്​. കോവിഡ്​ വ്യാപനത്തിനിടയിൽ കഴിഞ്ഞവർഷം അടച്ച മർകസിൽ ഇപ്പോൾ അനുവദിച്ചുവരുന്ന അഞ്ചിൽ കൂടുതൽ പേരെ കടത്തിവിടാൻ പറ്റില്ലെന്ന കേന്ദ്രസർക്കാറി​െൻറയും ഡൽഹി പൊലീസി​െൻറയും വാദം തള്ളിയാണ്​ ഉത്തരവ്​.

ആരാധനാലയങ്ങൾ അടച്ചിടണമെന്ന്​ ഡൽഹി ദുരന്തനിവാരണ അതോറിറ്റിയുടെ മാർഗനിർദേശങ്ങളിൽ ഇല്ല. മറ്റ്​ ആരാധനാലയങ്ങളിൽ ഒത്തുചേരലുകൾ നടക്കുന്നുണ്ട്​. എന്നിരിക്കെ, നിസാമുദ്ദീൻ മർകസി​െൻറ കാര്യത്തിലുള്ള സർക്കാർ നിലപാടിൽ വ്യക്തതയി​ല്ല, കോടതി ചൂണ്ടിക്കാട്ടി.

പള്ളിയുടെ ഒന്നാം നിലയിൽ മാത്രമാണ്​ പ്രാർഥനക്ക്​ അനുമതി. കൂടുതൽ പേരെ അനുവദിക്കണമെന്ന്​ ഡൽഹി വഖഫ്​ ബോർഡ്​ ആവർത്തിച്ച്​ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ പൊലീസ്​ സ്​റ്റേഷനിൽ പ്രത്യേകമായ അപേക്ഷ നൽകാൻ ജസ്​റ്റിസ്​ മുക്ത ഗുപ്​ത നിർദേശിച്ചു. അപേക്ഷ പരിശോധിച്ച്​ സാഹചര്യങ്ങൾക്ക്​ അനുസൃതമായി നിയമാനുസൃതം തീരുമാനമെടുക്കാൻ പൊലീസിനോടും കോടതി ആവശ്യപ്പെട്ടു.

കോവിഡ്​ വ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹി ദുരന്തനിവാരണ അതോറിറ്റി ഇറക്കുന്ന വിജ്ഞാപനങ്ങൾക്ക്​ വിധേയമായിരിക്കും പള്ളിയിലേക്കുള്ള പ്രവേശന അനുമതിയെന്ന്​ കോടതി ഉത്തരവിൽ പറഞ്ഞു. സാമൂഹിക അകലം സംബന്ധിച്ച കോവിഡ്​കാല മാർഗനിർദേശങ്ങൾ പാലിക്കണം. 

Tags:    
News Summary - 50 people allowed to pray in Nizamuddin Markaz; The Delhi High Court rejected the Centre's position

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.