വീട് തകർന്ന് പുഴയിൽ വീണു, 50 വീടുകൾ മുങ്ങി; ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പിതോറഗഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ അതിശക്തമായ മഴയിൽ ഒരാൾ മരിച്ചു. 50 ഓളം വീടുകൾ വെള്ളത്തിൽ മുങ്ങി. ധർചുല ടൗണിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ അതിശക്തമായ മഴയിൽ വെള്ളംപൊങ്ങിയതാണ് വീടുകൾ മുങ്ങാൻ ഇടയാക്കിയത്. ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ ശനിയാഴ്ച പുലർച്ചെ ഒരുമണിയോടു കൂടിയാണ് മേഘ വിസ്ഫോടനമുണ്ടായത്.

കാളി നദി കുത്തിയൊഴുകുന്നതിന്റെ ദൃശ്യങ്ങൾ പിതോറഗഡ് പൊലീസ് പങ്കുവെച്ചു. ഖോട്ടില ഗ്രാമത്തിലാണ് 50 വീടുകൾ മുങ്ങിയതെന്ന് പൊലീസ് പറയുന്നു. പ്രദേശവാസികൾ നദിക്കരയിൽ പോകരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. നദികൾക്ക് മുളിലുള്ള പാലങ്ങളും ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.

അതിശക്തമായ മഴയിൽ ഒരു സ്ത്രീമരിച്ചുവെന്ന് പിതോറാഗഡ് ഡിസ്ട്രിക് മജിസ്ട്രേറ്റ് ആശിഷ് ചൗഹാൻ പറഞ്ഞു. നിരവധി വീടുകൾക്കുള്ളി​ലേക്ക് വെള്ളം കയറി. അഗ്നിശമന സേന പങ്കുവെച്ച വിഡിയോയിൽ വീട് തകർന്ന് പുഴയിൽ വീഴുന്നതിന്റെ ദൃശ്യങ്ങൾ കാണാം. പുഴവക്കിലുള്ള വീടിന്റെ അടിത്തറയിലെ മണ്ണെല്ലാം പുഴയെടുത്തു. നിലയില്ലാതായ വീട് പുഴയിലേക്ക് മറിഞ്ഞു വീഴുന്നതാണ് ദൃശ്യങ്ങളിൽ.

ഉത്തരാഖണ്ഡിനെ കൂടാതെ, മഹാരാഷ്ട്ര, കസർണാടക സംസ്ഥാനങ്ങളും വെള്ളപ്പൊക്കം നേരിടുന്നുണ്ട്. 

Full View

Tags:    
News Summary - 50 houses were submerged; Cloudburst in Uttarakhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.