ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാംതരംഗം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ഓൺലൈൻ കൂടിക്കാഴ്ച നടത്തിയത്. രാജ്യവ്യാപക ലോക്ഡൗൺ ഇനി പ്രായോഗികമല്ലെന്നാണ് യോഗത്തിൽ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. ലോക്ഡൗൺ സാമ്പത്തിക മേഖലക്ക് താങ്ങാൻ കഴിയില്ല. മൈക്രോ കണ്ടെയിൻമെന്‍റ് സോണുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
ഇതോടൊപ്പം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കാൻ അഞ്ച് നിർദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്.
1. മൈക്രോ കണ്ടെയിൻമെന്‍റ് മേഖല, രാത്രികാല കർഫ്യൂ എന്നിവക്ക് ഊന്നൽ നൽകണം.
2. കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിൽ താഴെയാകണം.
3. കോവിഡ് പരിശോധന വ്യാപകമാക്കണം. ഇതുവഴി ലക്ഷണമില്ലാത്ത രോഗികളെ കണ്ടെത്താം. ലക്ഷണമില്ലാത്ത രോഗികളാണ് കുടുംബത്തിനാകെ രോഗം പകരാൻ കാരണമാകുന്നത്.
4. കോവിഡ് പരിശോധനയിൽ 70 ശതമാനം ആർ.ടി.പി.സി.ആർ പരിശോധനകളാകണം. സാമ്പിൾ യഥാവിധി ശേഖരിക്കുന്നുവെന്ന് ഉറപ്പാക്കണം.
5. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കുക. ഉദ്യോഗസ്ഥർ ഉദാസീനത കാണിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.