പാട്ന: ലഹരിക്കായി കഫ് സിറപ്പ് ഉപയോഗിക്കുന്നത് കണ്ടെത്തിയ വാർഡനെയും അന്തേവാസിയെയും വെടിവെച്ചു കൊന്ന് അഞ്ച് കൗമാരക്കാർ ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ടു. ബിഹാറിലെ പൂർണിയ നഗരത്തിലെ ജുവനൈൽ ഹോമിലാണ് സംഭവം.
ചൊവ്വാഴ്ച വാർഡൻ ബിജേന്ദ്ര കുമാർ നടത്തിയ പരിശോധനയിൽ കുട്ടികൾ കഫ് സിറപ്പ് ലഹരിക്ക് വേണ്ടി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇൗ അഞ്ചുപേരെയും മറ്റൊരു അഭയകേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ജുവൈനൽ ജസ്റ്റിസ് ബോർഡിനോട് ശിപാർശ ചെയ്യുകയും ബുധനാഴ്ച ബോർഡ് അത് അംഗീകരിക്കുകയും ചെയ്തിരുന്നു.
ഇതിൽ കുട്ടികൾ ക്ഷുഭിതരായിരുന്നു. വാർഡനെ തോക്കു കാട്ടി ഭീഷണിപ്പെടുത്തി സെല്ല് തുറപ്പിക്കുകയും ശേഷം വെടിവെച്ചു കൊല്ലുകയുമായിരുന്നു. ജുവനൈൽ ഹോം അന്തേവാസിയായ 17 കാരൻ തങ്ങളെ ഒറ്റുകൊടുത്തുവെന്ന് കുട്ടികൾ കരുതി. കഫ് സിറപ്പ് ഒളിപ്പിച്ച സ്ഥലം വാർഡന് കാണിച്ചു കൊടുത്തത് ഇൗ കുട്ടിയാണെന്ന് കരുതിയാണ് അവനെയും വെടിവെച്ച് കൊന്നത്.
രക്ഷപ്പെട്ട കൗമാരക്കാരിൽ ഒരാൾ ജനതാദൾ യുണൈറ്റഡ് പ്രാദേശിക നേതാവിെൻറ മകനാണ്. മറ്റൊരു കുട്ടി ക്രിമിനൽ പശ്ചാത്തലമുള്ളവനാണ്. 12 ഒാളം കേസുകളും ഇൗ കുട്ടിക്കെതിരെയുണ്ട്. കുട്ടികൾക്ക് എങ്ങനെ തോക്ക് കിട്ടിയെന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.