ഹൈദരാബാദിൽ ജന്മാഷ്ടമി ആഘോഷങ്ങൾക്കിടെ ഷോക്കേറ്റ് 5 മരണം

ഹൈദരാബാദ്: ജൻമാഷ്ടമി ആഘോഷങ്ങൾക്കിടെ വൈദ്യുത വയറിൽ നിന്ന് ഷോക്കേറ്റ് 5 പേർ മരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റു. ആഘോഷങ്ങളുടെ ഭാഗമായി രഥം വലിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. രാമന്ത്പൂരിലെ ഗോകുൽനഗറിൽ പുലർച്ചെ 12 മണിയോടെയാണ് അപകടം. ശോഭായാത്ര നടക്കുന്ന സമയത്ത് കനത്ത മഴയുണ്ടായിരുന്നു.

അപകടം നടന്നയുടൻ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കൃഷ്ണയാദവ്(21), സുരേഷ് യാദവ്(34), ശ്രീകാന്ത് റെഢി(35), രുദ്ര വികാസ്(39), രാജേന്ദ്ര റെഢി(45) എന്നിവരാണ് മരിച്ചത്. 5 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു എന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - 5 lost life by electric shock during janmashtami celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.