ഗുലാം നബി ആസാദിന് ഐക്യദാർഢ്യം; ജമ്മു കശ്മീരിൽ എട്ട് കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ടു

ജ​മ്മു: ഗു​ലാം ന​ബി ആ​സാ​ദ് കോ​ൺ​ഗ്ര​സ് വി​ട്ട​തി​നു പി​ന്നാ​ലെ ജ​മ്മു-​ക​ശ്മീ​രി​ലെ എ​ട്ടു മു​തി​ർ​ന്ന നേ​താ​ക്ക​ളും പാ​ർ​ട്ടി​യി​ൽ​നി​ന്ന് രാ​ജി​വെ​ച്ചു. മു​ൻ മ​ന്ത്രി​മാ​ര​ട​ക്ക​മു​ള്ള നേ​താ​ക്ക​ളാ​ണ് പാ​ർ​ട്ടി പ്രാ​ഥ​മി​കാം​ഗ​ത്വം രാ​ജി​വെ​ച്ച​ത്.

മു​ൻ മ​ന്ത്രി​മാ​രാ​യ ആ​ർ.​എ​സ്. ചി​ബ്, ജി.​എം. സ​റൂ​രി, അ​ബ്ദു​ൽ റാ​ഷി​ദ്, മു​ൻ എം.​എ​ൽ.​എ​മാ​രാ​യ മു​ഹ​മ്മ​ദ് അ​മീ​ൻ ഭ​ട്ട്, ഗു​ൽ​സാ​ർ അ​ഹ​മ്മ​ദ് വാ​നി, ചൗ​ധ​രി മു​ഹ​മ്മ​ദ് അ​ക്രം, മു​ൻ എം.​എ​ൽ.​സി ന​രേ​ഷ് ഗു​പ്ത, സ​ൽ​മാ​ൻ നി​സാ​മി എ​ന്നി​വ​രാ​ണ് രാ​ജി​വെ​ച്ച​ത്. മു​ൻ എം.​പി ജു​ഗ​ൽ കി​ഷോ​ർ ശ​ർ​മ, മു​ൻ എം.​എ​ൽ.​എ​മാ​രാ​യ ഹാ​ജി അ​ബ്ദു​ൽ റാ​ഷി​ദ്, ചൗ​ധ​രി മു​ഹ​മ്മ​ദ് അ​ക്രം, മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി താ​ര ച​ന്ദ് എ​ന്നീ നേ​താ​ക്ക​ളും വൈ​കാ​തെ പാ​ർ​ട്ടി വി​ടു​മെ​ന്ന് ആ​സാ​ദു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

കോൺഗ്രസ് പ്രാഥമിക അംഗത്വം അടക്കം മുഴുവൻ പദവികളിൽ നിന്നും രാജിവെച്ചുള്ള കത്ത് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് വെള്ളിയാഴ്ചയാണ് ഗുലാം നബി ആസാദ് കൈമാറിയത്. ഗുലാം നബി ആസാദ് സോണിയ ഗാന്ധിക്കയച്ച രാജിക്കത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. രാഹുലിന് പക്വതയില്ലെന്നും സോണിയ ഗാന്ധിയെ വെറുതെ പാർട്ടി തലപ്പത്ത് ഇരുത്തിയിരിക്കുകയാണെന്നും ഗുലാം നബി കത്തിൽ തുറന്നടിച്ചിരുന്നു.

ആഗസ്റ്റ് 17ന് ജമ്മു കശ്മീർ കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഗുലാം നബി ആസാദ് രാജിവെച്ചിരുന്നു. പ്രചാരണ സമിതി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകൾക്കകമാണ് പദവി രാജിവെച്ചു കൊണ്ടുള്ള കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയത്.

Tags:    
News Summary - 5 J&K leaders quit after Ghulam Nabi Azad's resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.