ബംഗളൂരുവിലെ ബാറിൽ തീപിടിത്തം; അഞ്ച് മരണം

ബംഗളൂരു: നഗരത്തിൽ ബാറിലുണ്ടായ തീപിടിത്തത്തെതുടർന്ന്​ അഞ്ചു ജീവനക്കാർ ശ്വാസംമുട്ടി മരിച്ചു. കലാസിപ്പാളയം മാർക്കറ്റ്​ പരിസരത്തെ കൈലാശ്​ ബാർ ആൻഡ്​​ റസ്​റ്റാറൻറിൽ തിങ്കളാഴ്​ച പുലർച്ച 2.30നാണ്​ സംഭവം. ജീവനക്കാരായ തുമകുരു സ്വദേശി മഹേഷ്​ (35), സ്വാമി (23), പ്രസാദ്​ (20), ഹാസൻ സ്വദേശി മഞ്​ജുനാഥ് (45)​, മാണ്ഡ്യസ്വദേശി കീർത്തി (24) എന്നിവരാണ്​ മരിച്ചത്​. അപകടസമയത്ത്​ ബാറിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ഇവർ പുകമൂലം ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ഷോർട്ട്​​ സർക്യൂട്ടാണ്​ അപകടകാരണമെന്നാണ്​ പ്രാഥമിക നിഗമനം. 

പുലർച്ച ബാറിനുള്ളിൽ നിന്ന്​ പുക ഉയരുന്നത്​ കണ്ട മാർക്കറ്റിലെ പച്ചക്കറികച്ചവടക്കാരാണ്​ പൊലീസിൽ വിവരമറിയിച്ചത്​. അഗ്​നിരക്ഷ സേന രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി. മൃതദേഹങ്ങൾ ഗവ. വിക്​ടോറിയ ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടം നടത്തി. 70 വർഷം പഴക്കമുള്ള കെട്ടിടത്തിൽ സുരക്ഷാക്രമീകരണങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ലെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. കലാസിപാളയ പൊലീസ്​ കേസെടുത്തു. അപകടത്തിൽപെട്ട ബാറി​​​െൻറ ഉടമ ദയശങ്കറിനെ തിങ്കളാഴ്​ച ഉച്ചയോടെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. 

മുംബൈയിൽ കമല മിൽസ്​ പബ്ബിൽ നടന്ന തീപിടിത്തത്തിനിടെ 14 പേർ മരിച്ചതിനെതുടർന്ന്​ ബംഗളൂരുവിൽ കെട്ടിടങ്ങളുടെ മേൽക്കൂരയിൽ പ്രവർത്തിക്കുന്ന പബ്ബുകളിൽ പൊലീസും അഗ്​നിരക്ഷസേനയും പരിശോധന നടത്തിയിരുന്നു. വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അപകടസ്​ഥലം സന്ദർശിച്ച ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്​ഡി പറഞ്ഞു

Tags:    
News Summary - 5 Dead In Fire At Bar In Bengaluru -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.