നാദിയാദ്: ഗുജറാത്തിലെ കേദ ജില്ലയിൽ വിഷം കലർന്ന ആയുർവേദ മരുന്ന് കഴിച്ച അഞ്ചുപേർ മരിച്ചു. രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിൽപനക്ക് മുമ്പ് മരുന്നിൽ മീഥൈൽ ആൽക്കഹോൾ കലർത്തിയിരുന്നതായി ഒരാളുടെ രക്ത പരിശോധനയിൽ കണ്ടെത്തിയതായി ജില്ല പൊലീസ് സൂപ്രണ്ട് രാജേഷ് ഗധിയ പറഞ്ഞു.
സംഭവത്തിൽ കടയിലെ ജീവനക്കാരൻ ഉൾപ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
‘കൽമേഖാസവ്, ആസവ അരിഷ്ടം’ എന്ന ബ്രാൻറിലുള്ള മരുന്ന് ബിലോദര ഗ്രാമത്തിലെ കടയിൽനിന്ന് അമ്പതോളം പേരാണ് വാങ്ങിയത്. രണ്ടുദിവസത്തിനിടെയാണ് മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.