Posted On
date_range Updated On
date_range പാക് അനുകൂല മുദ്രാവാക്യം വിളിച്ചു, അഞ്ചുപേർ അറസ്റ്റിൽ
ഭോജ്പൂർ: പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് അഞ്ച് യുവാക്കൾ അറസ്റ്റിൽ. ചില യുവാക്കൾ പാകിസ്താൻ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് ബിഹാറിലെ അരായിൽ നിന്ന് അഞ്ചു യുവാക്കളെ അറസ്റ്റ് ചെയ്തത്.
ഭോജ്പൂരിലെ ചാൺടി ഗ്രാമത്തിലാണ് സംഭവം. ഒരു സംഘം യുവാക്കൾ ബാഡ്മിന്റണിലെ വിജയം ആഘോഷിക്കുന്നതിനിടെയാണ് പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. രണ്ടുപേർ ട്രോഫി ഏറുവാങ്ങുന്നതും തുടർന്ന് എല്ലാവരും പാക് അനുകൂല മുദ്രാവാക്യം വിളിച്ച് മാർച്ച് ചെയ്യുന്നതുമാണ് വിഡിയോയിലുള്ളത്.
സംഭവത്തിൽ മറ്റ് പ്രതികളെ കണ്ടെത്താൻ വിഡിയോ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.