ഡൽഹി എയിംസിൽ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​ 480 പേർക്ക്​ 

ന്യൂഡൽഹി: എയിംസ്​ ആശുപത്രിയിൽ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​ 480 ആരോഗ്യ പ്രവർത്തകർക്ക്​. ഇതിൽ 19 ഡോക്​ടർമാരും 38 നഴ്​സുമാരും രണ്ടു റസിഡൻറ്​ ഫാക്കൽറ്റി മെമ്പർമാരും ഉൾപ്പെടുന്നു.​ രോഗം സ്​ഥിരീകരിച്ച 74 പേർ ​സെക്യൂരിറ്റി ജീവനക്കാരാണ്​. 75 ആശുപത്രി അറ്റൻഡർമാരും 54 പേർ ശുചീകരണ തൊഴിലാളികളും 14 പേർ ലബോറട്ടറി ടെക്​നീഷ്യൻമാരും ഒാപ്പറേഷൻ തിയറ്റർ സ്​റ്റാഫുമാണ്​.  

മൂന്ന്​ എയിംസ്​ ജീവനക്കാരാണ്​ ഇതുവരെ കോവിഡ്​ മരിച്ചത്​. ഇതിലൊരാൾ ശുചീകരണ തൊഴിലാളിയും ഒരാൾ കാൻറീൻ ജീവനക്കാരനുമാണ്​. കാൻറീൻ ജീവനക്കാരൻ കോവിഡ്​ ബാധിച്ച്​ മരിച്ചതിന്​ പിന്നാലെ റസിഡൻറ്​ ഡോക്​ടേഴ്​സ്​ അസോസിയേഷൻ കോവിഡ്​ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ആശുപത്രി അധികൃതർക്ക്​  നിർദേശം നൽകിയിരുന്നു. എന്നാൽ ഇത്​ ഫലപ്രദമായി നടപ്പാക്കാത്തതിനെ തുടർന്ന്​ പ്രതിഷേധവുമായി റസിഡൻറ്​ ഡോക്​ടേഴ്​സ്​ അസോസിയേഷൻ രംഗത്തുവന്നിരുന്നു. എയിംസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പൊലീസുകാരെ നിരീക്ഷണത്തിലാക്കിയിരുന്നു. 

അതേസമയം എയിംസിലെ നഴ്​സുമാരുടെ സമരം മൂന്നുദിവസം പിന്നിട്ടു. മതിയായ സുരക്ഷ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ടാണ്​ ആശുപത്രി നഴ്​സസ്​ യൂനിയ​​െൻറ നേതൃത്വത്തിൽ സമരം. കോവിഡ്​ രോഗികളെ പരിശോധിക്കു​േമ്പാൾ ധരിക്കേണ്ട പി.പി.എ കിറ്റ്​ ഗുണനിലവാരം ഇല്ലാത്തതാണെന്ന്​ സമരം ചെയ്യുന്നവർ പറഞ്ഞു. എയിംസി​​െൻറ ചരിത്രത്തിൽ ആദ്യമായി മാർച്ചിൽ ഒ.പി വിഭാഗം അടച്ചിട്ടിരുന്നു. രാജ്യത്ത്​ കൂടുതൽ ​കോവിഡ്​ രോഗബാധിതരുള്ള മൂന്നാമത്തെ സംസ്​ഥാനം ഡൽഹിയാണ്​. 

Tags:    
News Summary - 480 Infected With Covid In AIIMS -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.