Posted On
date_range Updated On
date_range മിസോറാമിൽ വീണ്ടും ഭൂചലനം
ചംഫായി: മിസോറാമിൽ വീണ്ടും ഭൂചലനം. ചംഫായിക്ക് 25 കിലോമീറ്റർ തെക്കുപടിഞ്ഞാറ് ഭാഗത്താണ് ഭൂചലനമുണ്ടായത്. വൈകുന്നേരം 5.30ഓടെയായിരുന്നു റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.
കഴിഞ്ഞ വെള്ളിയാഴ്ചയും ചംഫായിയിൽ സമാന തീവ്രതയിൽ ഭൂചലനമുണ്ടായിരുന്നു. കഴിഞ്ഞ മാസം 22ന് ചംഫായിക്ക് 27 കിലോമീറ്റർ െതക്കു പടിഞ്ഞാറ് ഭാഗത്തായി റിക്ടർ സ്കെയിലിൽ 5.5 തീവ്രതയിലും 21ന് ഐസ്വാളിൽ 5.1 തീവ്രതയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.
കഴിഞ്ഞ ഒരു മാസത്തോളമായി മിസോറാമിൽ തുടർച്ചയായ ഭൂചലനങ്ങൾ അനുഭവപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.