Posted On
date_range Updated On
date_range രാജ്യത്ത് 45,149 പേർക്ക് കൂടി കോവിഡ്; ആകെ മരണം 1,19,014
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 79 ലക്ഷം കടന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,149 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചെന്നും 480 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 79,09,960 ആണ്. രാജ്യത്ത് ആകെ 1,19,014 പേർ മഹാമാരിയിൽ മരിച്ചു.
നിലവിൽ 6,53,717 പേർ ചികിത്സയിലാണ്. 71,37,229 പേർ സുഖം പ്രാപിച്ചു. രോഗം ഭേദമായ 59,105 പേർ പുതുതായി ആശുപത്രി വിട്ടെന്നും മന്ത്രാലയം വാർത്താകുറിപ്പിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.