രാജ്യത്ത്​ കോവിഡ്​ ബാധ കൂടുതലും യുവജനങ്ങളിൽ

ന്യൂഡൽഹി: രാജ്യത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​ യുവജനങ്ങളിലെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം സ്​ഥിരീകരിച്ച 42 ശതമാനവും 21നും 40നും ഇടയിൽ പ്രായമുള്ളവരാണെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിൻറ്​ സെക്രട്ടറി ലാവ്​ അഗർവാൾ അറിയിച്ചു.

രോഗം ബാധിച്ച ഒമ്പതു ശതമാനം പേർ 20 വയസിൽ താഴെയുള്ളവരാണ്​. 33 ശതമാനം 41നും 60നും ഇടയിൽ പ്രായമുള്ളവരാണ്​. 17 ശതമാനം ആളുകൾ 60 വയസിന്​ മുകളിലുള്ളവരാണെന്നും വാർത്ത സമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻെറ കണക്കുപ്രകാരം 2902 പേർക്കാണ്​ രാജ്യത്ത്​ രോഗബാധ സ്​ഥിരീകരിച്ചത്​. ശനിയാഴ്​ച 601 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു.


Tags:    
News Summary - 42 percent of coronavirus patients in 21-40 years age -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.