Posted On
date_range Updated On
date_range നാല് വയസുകാരൻ വീണത് 90 അടി താഴ്‌ച്ചയുളള കുഴൽകിണറിൽ; 16 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ രക്ഷപ്പെടുത്തി
ജലോർ: കളിക്കുന്നതിനിടെ 90 അടി താഴ്‌ചയുളള കുഴൽകിണറിൽ വീണ നാല് വയസുകാരനെ രക്ഷിച്ചു. രാജസ്ഥാനിലെ ജലോർ ജില്ലയിലെ ലചാരി ഗ്രാമത്തിലാണ് സംഭവം.
നാല് വയസുകാരനായ അനിൽ കളിക്കുന്നതിനിടെ കുഴൽകിണറിൽ വീണുപോകുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയടക്കം സ്ഥലത്തെത്തിയാണ് കുട്ടിയെ രക്ഷിച്ചത്.
കുഴിയിൽ വീണ കുട്ടിക്ക് മണിക്കൂറുകൾക്കകം ട്യൂബ് വഴി ഓക്‌സിജൻ നൽകുകയും കിണറ്റിലെ സ്ഥിതിയറിയാൻ സി.സി.ടി.വി ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു.
കുട്ടി സുരക്ഷിതനാണെന്നും മതിയായ ചികിത്സ ഉറപ്പാക്കാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഭൂപേന്ദ്രകുമാർ യാദവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.