കശ്മീരിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു

ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്മീ​രി​ലെ ഷോ​പി​യാ​ൻ ജി​ല്ല​യി​ൽ സൈ​ന്യ​വു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ നാ​ല് ല​ശ്ക​റെ ത്വ​യ്യി​ബ തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി സൈ​നി​ക ​കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു. അ​തേ​സ​മ​യം, ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന സ്ഥ​ല​ത്ത് ന​ട​ന്ന അ​പ​ക​ട​ത്തി​ൽ മൂ​ന്ന് സൈ​നി​ക​ർ മ​രി​ക്കു​ക​യും അ​ഞ്ച് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ഔ​ദ്യോ​ഗി​ക കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു. സൈ​നി​ക​രു​മാ​യി ഏ​റ്റു​മു​ട്ട​ൽ സ്ഥ​ല​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ടാ​റ്റാ സു​മോ നി​യ​​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

തീ​വ്ര​വാ​ദി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ബാ​ദി​ഗാം, സൈ​നാ​പു​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ സൈ​ന്യം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഷോ​പി​യാ​ൻ സ്വ​ദേ​ശി​ക​ളാ​യ ആ​ഖി​ബ് ഫാ​റൂ​ഖ് തോ​ക്ക​ർ, വ​സീം അ​ഹ​മ്മ​ദ് തോ​ക്ക​ർ, ഫാ​റൂ​ഖ് അ​ഹ​മ്മ​ദ് ഭ​ട്ട്, ശൗ​ഖീ​ൻ അ​ഹ​മ്മ​ദ് മി​ർ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട തീ​​വ്ര​വാ​ദി​ക​ൾ.

Tags:    
News Summary - 4 terrorists killed in encounter in J&K's Shopian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.