Posted On
date_range Updated On
date_range കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ സുരക്ഷാസേന വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ രണ്ട് വ്യത്യസ്ത ഏറ്റമുട്ടലുകളിലായി നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. മോദേർഗാം, ചിന്നിഗാം എന്നീ ഗ്രാമങ്ങളിലാണ് തെരച്ചിലിനിടെ ആക്രമണമുണ്ടായത്. ഭീകരർ വെടിയുതിർത്തതിനു പിന്നാലെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. കരസേനയും ജമ്മു കശ്മീർ പൊലീസും സി.ആർ.പി.എഫും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.
രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പ്രദേശത്ത് സൈന്യം തെരച്ചിൽ നടത്തിയത്. ഏതാനും മാസങ്ങളായി കശ്മീരിൽ ഭീകരാക്രമണങ്ങൾ വർധിക്കുകയാണ്. ജൂണിൽ ദോഡ ജില്ലയിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചിരുന്നു. പിന്നാലെ പുൽവാമയിലും ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. മേഖലയിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.