കോവിഡ്​ സംശയിച്ച്​ നിരീക്ഷണത്തിൽ കഴിയുന്നവർ ട്രെിയിനില്‍; സഹയാത്രികർ അധികൃതര്‍ക്ക് കൈമാറി

മുംബൈ: കോവിഡ്​ വൈറസ്​ ബാധിച്ചതായി സംശയിച്ച്​ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചവർ ട്രെയിൻ യാത്ര നടത്തുന്നതിനിടെ പിടിയിലായി. മുംബൈ -ഡൽഹി ഗരീബ്​ രഥിൽ യാത്ര നടത്തുന്നതിനിടെ നാല്​ പേരാണ്​ പിടിയിലായത്​.

മഹാരാഷ്​ട്രയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ശരീരത്തിൽ മുദ്ര പതിപ്പിക്കുന്നുണ്ട്​. ഈ മുദ്ര കണ്ട സഹയാത്രികരാണ്​ ടിക്കറ്റ്​ എക്​സാമിനറെ വിവരം അറിയിച്ചത്​. ട്രെയിൻ മുംബൈയിൽ നിന്ന്​ പുറപ്പെട്ട്​ ഒരു മണിക്കൂറോളം കഴിഞ്ഞ ശേഷമാണ്​ സഹയാത്രികർ ശരീരത്തിലെ മുദ്ര ശ്രദ്ധിച്ചത്​.

ജര്‍മനിയില്‍നിന്ന് എത്തിയവരാണ്​ പിടിയിലായവർ. വീടുകളിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന്​ നിർദേശിച്ച്​ മുംബൈ വിമാനതാവളത്തിൽ നിന്നാണ്​ ഇവരുടെ കൈകളിൽ മുദ്ര പതിച്ചത്. ഇവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നതാണ്​. എന്നാല്‍ ഇവര്‍ നിര്‍ദ്ദേശം ലംഘിച്ച് ഗരീബ്‌രഥ് എക്‌സ്പ്രസില്‍ സൂറത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു.

കോവിഡ് 19 രോഗം ബാധിച്ച രാജ്യങ്ങളിൽനിന്ന് എത്തുന്നവരുടെ കൈകളിൽ പ്രത്യേക മുദ്ര പതിക്കാനും അവരെ 14 ദിവസം നിരീക്ഷിക്കാനും മഹാരാഷ്​ട്ര സർക്കാർ അടുത്തിടെയാണ് തീരുമാനിച്ചത്.

Tags:    
News Summary - 4 persons suspected COVID19 deboarded from train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.