Posted On
date_range Updated On
date_range ഛത്തിസ്ഗഡിൽ ഏറ്റുമുട്ടലിൽ നാലു മാവോയിസ്റ്റുകളെ കൊലപ്പെടുത്തി
റായ്പുർ: ഛത്തിസ്ഗഡിൽ സൈന്യം നടത്തിയ ഏറ്റുമുട്ടലിൽ നാലു മാവോയിസ്റ്റുകളെ കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി നാരായൺപുർ ജില്ലയിൽ കൊക്രജാറിലെ ഗുമിയാബേദ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.
ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് നടത്തിയ തെരച്ചിലിനൊടുവിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടുകയായിരുന്നു.കൊല്ലപ്പെട്ടവരിൽ നിന്ന് ആയുധങ്ങളും സ്േഫാടക വസ്തുക്കളും പിടിച്ചെടുത്തു. ആഗസ്ത് ആറിന് സുഖ്മയിലുണ്ടായ ഏറ്റുമുട്ടലിൽ 15 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.