​പ്രതീകാത്മക ചിത്രം

ബാങ്കിൽ പാമ്പ്​; ഭയന്നു വിറച്ച്​ ഇടപാടുകാരും ജീവനക്കാരും

ന്യൂഡൽഹി: കൺമുന്നിൽ പാമ്പിനെ കണ്ടാൽ പേടിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്താണെങ്കിൽ പറയുകയും വേണ്ട. ഡൽഹിയിലെ ന്യൂ ഫ്രണ്ട്​സ്​ കോളനിലാണ്​ അങ്ങനെയൊരു അനുഭവമുണ്ടായത്​.

പ്ര​ദേശത്തെ ഒരു ബാങ്കിലാണ്​ നാലടി നീളമുള്ള പാമ്പിനെ കണ്ടത്​. കെട്ടിടത്തി​െൻറ സ്​​റ്റെയർകേസി​െൻറ കൈവരിയിൽ ചുരുണ്ടു കിടക്കുന്ന നിലയിലായിരുന്നു പാമ്പ്​. പാമ്പിനെ കണ്ടതോടെ ഇടപാടുകാരും ബാങ്ക്​ ജീവനക്കാരും ഭയന്നു വിറച്ചു. 

തുടർന്ന്​ ബാങ്ക്​ അധികൃതർ വന്യജീവി വിഭാഗത്തെ അറിയിച്ചതനുസരിച്ച്​ പരിശീലനം സിദ്ധിച്ച രണ്ട് പാമ്പു പിടുത്തക്കാർ എത്തുകയും പാമ്പിനെ പിടിച്ച്​ വനത്തിനുള്ളിലേക്ക്​ അയക്കുകയുമായിരുന്നു.

ഏഷ്യാറ്റിക്​ വാട്ടർ സ്​നേക്ക്​ എന്നറിയപ്പെടുന്ന വിഷമില്ലാത്ത തരം പാമ്പായിരുന്നു അ​െതന്നും വിഷമില്ലെങ്കിലും സ്വയംരക്ഷക്ക്​ കടിക്കുമെന്നും അതിനാൽ തന്നെ ഇവയെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും വന്യജീവി ​വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.