മുസാഫർപൂർ: ബിഹാറിലെ മുസാഫർപൂരിൽ രാംദയാലു റെയിൽവേ സ്റ്റേഷന് സമീപമുണ്ടായ തീപിടിത്തത്തിൽ നാലുപേർ വെന്തുമരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു.
തിങ്കളാഴ്ച അർധ രാത്രി 12 മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. റെയിൽവേസ്റ്റേഷന് സമീപത്തെ ചേരിക്കാണ് തീപിടിച്ചത്. തീപിടിത്തമുണ്ടായ ഉടൻ അഗ്നി ശമന വിഭാഗത്തെ വിവരമറിയിക്കുകയും അഗ്നി ശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.
പൊള്ളലേറ്റ ഏഴുപേരെ ശ്രീകൃഷ്ണമെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദുരന്ത ബാധിതർക്ക് വേണ്ട സഹായം നൽകുമെന്ന് അധികൃതർ അറിയിച്ചു.
തീപിടിത്തതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.