സമൂഹമാധ്യമ ദുരുപയോഗം; യു.പിയിൽ ഒരു വർഷത്തിനിടെ രജിസ്റ്റർ ചെയ്​തത്​ 1107 കേസുകൾ -പൊലീസ്​

ലഖ്​നോ: ഉത്തർപ്രദേശിൽ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും കമന്‍റുകളുമായി ബന്ധപ്പെട്ട്​​ ഒരു വർഷത്തിനിടെ രജിസ്റ്റർ ചെയ്​തത്​ 1107 കേസുകൾ. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുടെയും കമന്‍റുകളുടെയും ഉള്ളടക്കം പരിശോധിച്ച ശേഷമാണ്​ കേസെടുത്തതെന്ന്​ പൊലീസ്​ അറിയിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ സാമുദായിക ഐക്യം തകർക്കുന്ന കുറിപ്പുകളും കമന്‍റുകളും ​േപാസ്റ്റ്​ ചെയ്​തതതിന്​ ഒരു വർഷത്തിനിടെ​ 366 എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്​തു. ഫേസ്​ബുക്ക്​, ട്വിറ്റർ തുടങ്ങിയവയിലൂടെ സാമുദായിക ഐക്യം തകർക്കുന്ന പോസ്റ്റുകളും കമന്‍റുകളും പ്രചരിപ്പിച്ചുവെന്നതിനാണ്​ കേസ്​.

മുസ്​ലിം വയോധികനെ ഒരു കൂട്ടം ചെറുപ്പക്കാർ ആക്രമിക്കുന്ന വിഡിയോ ക്ലിപ്പ്​ പങ്കുവെച്ച മാധ്യമപ്രവർത്തകർക്കും പ്രതിപ​ക്ഷ നേതാക്കൾക്കും ടെക്​ ഭീമനായ ട്വിറ്ററിനുമെതിരെ ഗാസിയാബാദ്​ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തതിന്​ പിന്നാലെയായിരുന്നു ​െപാലീസിന്‍റെ പ്രതികരണം. സമാധാനം തകർക്കുന്നതിനാണ്​ ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സമൂഹമാധ്യമ സെൽ വഴി സംസ്​ഥാനത്തെ പൗരൻമാരുടെ എല്ലാ പോസ്റ്റുകളും നിരീക്ഷിച്ചുവരികയും ആക്ഷേപകരമായ ഉള്ളടക്കത്തിൽ നടപടി ഉറപ്പാക്കുകയും ചെയ്യുന്നതായി യു.പി പൊലീസ്​ അഡീഷനൽ ഡയറക്​ടർ ജനറൽ പ്രശാന്ത്​ കുമാർ പറഞ്ഞു.

2020 ജൂൺ ഒന്നുമുതൽ 2021 മേയ്​ 31 വരെ വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ചതിന്​ 118 കേസുകൾ ഉത്തർപ്രദേശ്​ പൊലീസ്​ രജിസ്റ്റർ ചെയ്​തു. കൂടാ​െത സാമുദായിക ഐക്യം തകർക്കുന്ന തരത്തിൽ പോസ്റ്റുകളും കമന്‍റുകളും പ്രചരിപ്പിച്ചതിന്​ 366 എഫ്​.ഐ.ആറുകളും രജിസ്റ്റർ ചെയ്​തു. ഇവ കൂടാതെ, സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്​തതിന്​ 623 കേസുകൾ രജിസ്റ്റർ ചെയ്​തതായും പൊലീസ്​ കൂട്ടിച്ചേർത്തു. 

Tags:    
News Summary - 366 FIRs Over communal Social Media Posts in UP in a Year UP Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.