സ്കൂൾ ഉച്ചഭക്ഷണത്തിൽ പല്ലി; 36 വിദ്യാർഥികൾക്ക് വിഷബാധ

പാട്ന: ബിഹാറിലെ സരൺ ജില്ലയിൽ സർക്കാർ സ്‌കൂളിൽനിന്ന് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പല്ലി വീണതിനെത്തുടർന്ന് 36 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. വിദ്യാർഥികളിൽ ഒരാളാണ് ഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തിയത്. വ്യാഴാഴ്ച സർക്കാർ സ്‌കൂളിൽ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം ലഭിച്ചപ്പോഴാണ് സംഭവം. ഒരു വിദ്യാർഥി തന്റെ പ്ലേറ്റിൽ പല്ലിയെ കണ്ടെത്തി ഉടൻ തന്നെ ചുമതലയുള്ള അധ്യാപകനെ വിവരമറിയിച്ചു. തുടർന്ന് സ്‌കൂളിൽ ഉച്ചഭക്ഷണ സേവനം നിർത്തിവച്ചു.

ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ട കുട്ടികളെ ഉടൻ തന്നെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. 40 കുട്ടികൾക്കായിരുന്നു ഭക്ഷണം വിതരണം ചെയ്തിരുന്നത്. ഇതിൽ 36 പേർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. സംഭവത്തിൽ ബന്ധപ്പെട്ടവർക്കെതിരേ അന്വേഷണം നടപടി സ്വീക്കുമെന്ന് സബ് ഡിവിഷൻ മജിസ്ട്രേറ്റ് സഞ്ജയകുമാർ റായ് പറഞ്ഞു. സരൺ ജില്ലയിൽ 2013ൽ സ്കൂൾ ഉച്ച ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റ് 23 കുട്ടികൾ മരിച്ചിരുന്നു.  

Tags:    
News Summary - 36 students fall sick after lizard found in mid-day meal at govt school in Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.