ന്യൂഡൽഹി: കോവിഡ് ബാധയിൽ രാജ്യത്ത് നേരിയ കുറവ്. ബുധനാഴ്ച 348,421 പേർക്കാണ് പുതുതായി വൈറസ് കണ്ടെത്തിയത്. 4,205 പേർ 24 മണിക്കൂറിനിടെ മരണത്തിന് കീഴടങ്ങി. മൊത്തം മരണസംഖ്യ രണ്ടര ലക്ഷം കടന്നു- 254,197 പേർ.
ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിലും ഡൽഹിയിലും വാക്സിൻ ക്ഷാമം വില്ലനാകുേമ്പാഴും പുതുതായി 24,46,674 പേർക്ക് രാജ്യത്ത് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാക്സിന് കടുത്ത ക്ഷാമം നേരിടുന്ന ഡൽഹിയിൽ വാക്സിൻ വിതരണം ചെയ്യുന്ന 125 കേന്ദ്രങ്ങൾ ചൊവ്വാഴ്ച അടച്ചിരുന്നു.
രോഗബാധ അതിരൂക്ഷമായി തുടരുന്ന രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കടുത്ത നിയന്ത്രണം തുടരുകയാണ്. 80 ശതമാനം ജനസംഖ്യയും ലോക്ഡൗണിലായതിനു പുറമെ അവശേഷിച്ച ഇടങ്ങളിലും നിയന്ത്രണം ശക്തമായി നിലനിൽക്കുന്നുണ്ട്. ഡൽഹി, ഹരിയാന, ഉത്തർ പ്രദേശ് സംസ്ഥാനങ്ങൾ ലോക്ഡൗൺ മേയ് 17 വരെ നീട്ടിയിട്ടുണ്ട്. തമിഴ്നാട്ടിലും രാജസ്ഥാനിലും തിങ്കളാഴ്ചയാണ് രണ്ടാഴ്ചത്തെ ലോക്ഡൗൺ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.