Posted On
date_range Updated On
date_range കർണ്ണാടകയിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 33 വിദ്യാർഥികൾക്ക് കോവിഡ്
കർണ്ണാടക: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 33 വിദ്യാർഥികൾക്ക് കോവിഡ്. ജൂൺ 25 മുതൽ ജൂലൈ 3 വരെയായിരുന്നു പരീക്ഷ നടന്നത്. ഇവരുമായി അടുത്ത് ഇടപഴകിയ 80 കുട്ടികളെ ഹോം ക്വാറൻൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് ആശങ്ക വര്‍ധിപ്പിച്ച് കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
7.60 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കണ്ടെയന്മെൻറ് സോണുകളില്‍ നിന്ന്് മാത്രം 3911 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.
അതേസമയം പരീക്ഷയ്ക്ക് മുമ്പ് ആരോഗ്യവകുപ്പിെൻറ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച ശേഷമാണ് കുട്ടികളെയെല്ലാം ക്ലാസ് മുറികളില്‍ പ്രവേശിപ്പിച്ചത്. എന്നിട്ടും രോഗം സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
19710 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപോർട്ട് ചെയ്തത്.293 പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.