ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ ബംഗളൂരുവില്‍ 3000 രോഗികള്‍ അധികൃതരെ വെട്ടിച്ച് മുങ്ങിയതായി റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണുകള്‍ അടക്കം സ്വിച് ഓഫ് ചെയ്ത ഇവരെ പിടികൂടാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പൊലീസിന്റെ സഹായം തേടി.
കര്‍ണാടകയിലാകെ കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെയാണ് അധികൃതര്‍ക്ക് രോഗികളുടെ ഈ മനോഭാവം കൂടി വെല്ലുവിളിയാകുന്നത്. 3000 കോവിഡ് രോഗികളെ കാണാതായതായി കര്‍ണാടക റവന്യൂ മന്ത്രി ആര്‍. അശോകയാണ് അറിയിച്ചത്. മുങ്ങി നടക്കുന്ന രോഗികള്‍ പകര്‍ച്ചവ്യാധി വ്യാപിപ്പിക്കാന്‍ കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
പലരും രോഗ വിവരം അറിഞ്ഞാലുടന്‍ മൊബൈല്‍ സ്വിച് ഓഫ് ചെയ്യുകയാണെന്ന് ആരോഗ്യമന്ത്രി കെ. സുധാകരന്‍ പറഞ്ഞു. ഞങ്ങള്‍ മരുന്നുകള്‍ സൗജന്യമായാണ് കോവിഡ് രോഗികള്‍ക്ക് നല്‍കുന്നത്. പക്ഷേ, മൊബൈല്‍ ഓഫ് ചെയ്യുന്ന പലരും രോഗം ഗുരുതരമാകുമ്പോള്‍ ഐ.സി.യു കിടക്കകള്‍ അന്വേഷിച്ച് ആശുപത്രിയിലെത്തുകയും ചെയ്യുന്നു. ഇതാണ് ഇപ്പോള്‍ സംഭവിക്കുന്നത് -ആരോഗ്യമന്ത്രി പറയുന്നു.
കഴഞ്ഞ ദിവസം 39,047 പേര്‍ക്കാണ് കര്‍ണാടകയില്‍ കോവിഡ് ബാധിച്ചത്. 229 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.