തെലങ്കാനയിൽ ബസിന്​ തീപിടിച്ചു; 30 യാത്രികരും തലനാരിഴക്ക്​ രക്ഷ​െപ്പട്ടു

ഹൈദരാബാദ്​: തെലങ്കാനയിൽ യാ​ത്രക്കാരുമായി പോകുന്ന ലക്ഷ്വറി ബസിന്​ തീപിടിച്ചു. ബസിലെ 30 യാത്രികരും തലനാരിഴക്ക്​ രക്ഷ​െപ്പട്ടു. ​േഷാർട്ട്​ സർക്യൂട്ടാണ്​ തീപിടുത്തത്തിനിടയാക്കി​യതെന്ന്​ കരുതുന്നു. ഹൈദരാബാദിൽ നിന്ന്​ 50 കിലോമീറ്റർ അകലെ അലയറിൽ കഴിഞ്ഞ ദിവസമാണ്​ സംഭവം.

ഹൈദരാബാദിൽ നിന്ന്​ വാറംഗലിലേക്ക്​ പോവുകയയായിരുന്ന തെലങ്കാന സ്​റ്റേറ്റ്​ റോഡ്​ ട്രാൻസ്​പോർട്ട്​ കോർപറേഷൻ ബസിനാണ്​ തീപിടിച്ചത്​. യാത്രക്കി​െട എഞ്ചിനിലുണ്ടായ തീ​െപ്പാരി ഡ്രൈവറു​െട ശ്രദ്ധയിൽ പെട്ടു. ഉടൻ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കി. ഇവർ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ ബസ്​ പൂർണമായും കത്തി നശിച്ചു. തെലങ്കാന ഗതാഗത മന്ത്രി പി. മഹേന്ദർ റെഡ്​ഡി സംഭവത്തെ കുറിച്ച്​ അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്​.

Tags:    
News Summary - 30 Passengers Survived This. Telangana Bus Was In Flames Within Moments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.