ജംഷഡ്പുർ: കൂട്ടബലാൽസംഗത്തിനുശേഷം തലയറുത്ത് കൊല്ലപ്പെട്ട കുഞ്ഞ്, റിങ്കു സാഹു എന്ന കൊടുംക്രിമിനലിെൻറ ഏറ്റവും ഒടുവിലത്തെ ഇര. ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹ ഭാഗങ്ങൾ കെണ്ടത്തിയതെങ്കിലും അതിനും മൂന്നു ദിവസം മുമ്പാണ് ഈ കിരാതകൃത്യങ്ങൾ അരങ്ങേറിയതെന്ന് കരുതുന്നു. ജൂലൈ 26ന് ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെയുമെടുത്ത് ഒരാൾ നടന്നുപോവുന്നത് റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. റിങ്കു സാഹു ആണ് ഇതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാൾ മുമ്പും നിരവധി കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ട്.
2015ൽ ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച കേസിൽ ജയിലിലായ റിങ്കു അടുത്തിടെ ജാമ്യത്തിലിറങ്ങിയതായിരുന്നു. പൊലീസ് കോൺസ്റ്റബിൾ ആണ് റിങ്കുവിെൻറ മാതാവ്. മൂന്നു കുട്ടികളുടെ പിതാവാണിയാൾ. മകൻ സ്ഥിരമായി കുറ്റകൃത്യങ്ങൾ ചെയ്യുന്ന തരക്കാരനാണെന്ന് മാതാവ് തെന്ന സമ്മതിക്കുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ മൂന്നു പേർ കുടുങ്ങിയിട്ടുണ്ടെന്നും ഇതിൽ രണ്ടു പേർ ചേർന്നാണ് കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു.
ഭർത്താവിൽനിന്ന് വിവാഹമോചനം നേടിയതാണ് മൂന്നു വയസ്സുകാരിയുടെ മാതാവ്. ക്രൂരതക്കു പിന്നിൽ തെൻറ ഇേപ്പാഴത്തെ പങ്കാളിയായ മോനു മണ്ഡൽ ആണെന്ന് ഇവർ സംശയിക്കുന്നു. ഇയാൾക്കൊപ്പം പശ്ചിമ ബംഗാളിലെ പുരുലിയയിൽനിന്നും എത്തിയതാണ് ഇവർ.
കേസിൽ അറസ്റ്റ് ചെയ്ത മോനുവിനെ ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് പറഞ്ഞു. കശ്മീരിലെ കഠ്വ, ഉത്തർപ്രദേശിലെ ഉന്നാവ് ഇരകളുടെ ഭീകരാനുഭവം കണ്ട് ഞെട്ടിയിരിക്കുന്ന രാജ്യത്തിന് മറ്റൊരു ആഘാതമാവുകയാണ് ഝാർഖണ്ഡിലെ ഈ കൊടുംക്രൂരത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.