Posted On
date_range Updated On
date_range കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ചു
ശ്രീനഗർ: ദക്ഷിണകാശ്മീരിലെ അനന്തനാഗ് ജില്ലയിൽ മൂന്ന് ഭീകരരെ സുരക്ഷസേന വധിച്ചു. ഇസ ഫാസിലി, സയീദ് ഒവൈസ് എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല. ഇതേ തുടർന്ന് പ്രദേശത്തെ സ്കുളുകളും,കോളജുകളും അടച്ചു.
ഭീകരർക്കായി തിരച്ചിൽ നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഇൗ മൂന്ന് പേരും സുരക്ഷസേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷസേന നടത്തിയ പ്രത്യാക്രമണത്തിലാണ് മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് എ.കെ 47 ഉൾപ്പടെ പിടിച്ചെടുത്തിട്ടുണ്ടെന്ന് സുരക്ഷസേന അറിയിച്ചു.
സൗരയിലെ പൊലീസ് പോസ്റ്റ് അക്രമം നടത്തിയവരാണ് കൊല്ലപ്പെട്ടവരെന്ന് അധികൃതർ അറിയിച്ചു. സൗരയിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരു പൊലീസ് കോസ്റ്റബിൾ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.