നഗ്രോത ഭീകരാക്രമണം: നാല്​ ഭീകരരെ വധിച്ചു

ജമ്മു: കാശ്​മീരിലെ നഗ്രോത സൈനിക ക്യാമ്പിനു ​നേരെ ആക്രമണം നടത്തിയ ഭീകരർക്കെതിരെ സൈന്യം നടത്തിയ പ്ര​ത്യാക്രമണത്തിൽ നാല്​ ഭീകരർ​ കൊല്ലപ്പെട്ടു. നേരത്തെ ഭീകരരുടെ ആക്രമണത്തിൽ മൂന്ന്​ സൈനികർ മരിച്ചിരുന്നു. ചൊവ്വാഴ്​ച പുലർച്ചെയാണ്​ ​ ആക്രമണമുണ്ടായത്​. രണ്ട്​സൈനികർക്ക്​ പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്​. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്​.

ജമ്മുവിൽ നിന്ന്​ 20 കിലോമീറ്റർ അകലെ സ്​ഥിതി​െചയ്യുന്ന സൈനിക ക്യാമ്പാണ്​ നഗ്രോതയിലേത്​. ഇന്ന്​ പുലർച്ചെ അഞ്ചരയോടു കൂടി ഭീകരർ സൈനിക ക്യാമ്പിന്​ നേരേ ഗ്രനേഡ്​ എറിയുകയായിരുന്നു. മൂന്നോളം ഭീകരർ സൈനിക ക്യാമ്പിൽ ഒളിച്ചിരിക്കുന്നതായാണ്​ വിവരം.

ആർമിയുടെ 16 കോർപ്പി​െൻറ ആസ്​ഥാനമാണ്​ നഗ്രോത. ആക്രമണത്തി​െൻറ പശ്​ചാത്തലത്തിൽ ക്യാമ്പിന്​ സമീപത്തെ സ്​കൂളുകളെല്ലാം അടച്ചു. ദേശീയ പാതയിലൂടെയുള്ള ഗതാഗതവും നിരോധിച്ചിരിക്കുകയാണ്​.

Tags:    
News Summary - 3 Soldiers In Terror Attack Near Army Camp In Nagrota Near Jammu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.