മുംബൈ റോഡിലൂടെ ബൈക്ക് സ്റ്റണ്ട് നടത്തി, യുവാവിനും രണ്ട് യുവതികൾക്കുമെതിരെ ​​കേസ്

മുംബൈ: അപകടകരമാം വിധം ബൈക്ക് സ്റ്റണ്ട് നടത്തിയ മൂന്ന് പേർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. ബൈക്ക് സ്റ്റണ്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.

മൂന്നുപേരാണ് ബൈക്കിലുണ്ടായിരുന്നത്. ബൈക്ക് ഓടിക്കുന്നയാളെ കൂടാതെ, മുന്നിൽ ഒരു സ്ത്രീയും പിറകിൽ സ്ത്രീയും ഉണ്ടായിരുന്നു. ആരും ഹെൽമെറ്റ് വെച്ചിരുന്നില്ല. വിഡിയോ അടിസ്ഥാനപ്പെടുത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ബി.കെ.സി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും  ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പെലീസ് വ്യക്തമാക്കി. ഇവരെ കുറിച്ച് ആർക്കെങ്കിലും അറിവുണ്ടെങ്കിൽ വിവരം പൊലീസിന് നേരിട്ട് കൈമാറാവുന്നതാണെന്നും ട്വിറ്റർ അക്കൗണ്ടിലൂടെ പൊലീസ് അറിയിച്ചു.

പോട്ട്ഹോൾ വാരിയേഴ്സ് ഫൗണ്ടേഷനാണ് വിഡിയോ ആദ്യം ട്വീറ്റ് ചെയ്തത്. അപകടകരമായ ബൈക്ക് സ്റ്റണ്ടാണെന്നും മുംബൈ റോഡുകളിൽ ഇപ്പോൾ ഗർത്തമില്ലെന്ന് അവർക്കറിയാമെന്നും പറഞ്ഞുകൊണ്ടാണ് വിഡിയോ ട്വീറ്റ് ചെയ്തത്. മുംബൈ ട്രാഫിക് പൊലീസിനോട് അവരെ പിടിക്കാൻആവശ്യപ്പെടുകയും ബൈക്കിന്റെ രജിസ്റ്റർ നമ്പർ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

വിഡിയോയിലുള്ളവർക്ക് പിഴ മാത്രമല്ല, ഇവർക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും പൊലീസ് വ്യക്തമാക്കി. ബൈക്ക് ഓടിച്ചയാളെ കൂടാതെ രണ്ട് സ്ത്രീകൾക്ക് എതിരെയും കേസുണ്ട്. 

Tags:    
News Summary - 3 Mumbai Youngsters Performs Dangerous Bike Stunts, Case Registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.