കശ്​മീരിൽ പൊലീസ്​ ഉദ്യോഗസ്ഥ​െൻറ കൊല; മൂന്ന്​ പേർ കൂടി അറസ്​റ്റിൽ

ശ്രീനഗർ: ജമ്മു–കശ്​മീരിലെ ഡി.വൈ.എസ്​.പി മുഹമ്മദ്​ അയ്യൂബി പണ്ഡിതിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട്​ മൂന്ന്​ പേർ കൂടി അറസ്​റ്റിൽ. ഇതോടെ കേസിൽ അറസ്​റ്റിലായവരുടെ എണ്ണം അഞ്ചായി. സംഭവവുമായി ബന്ധപ്പെട്ട്​ നേരത്തെ രണ്ട്​ പേർ അറസ്​റ്റിലായിരുന്നു.

വ്യാ​ഴാ​ഴ്​​ച അ​ർ​ധ​രാ​ത്രി 12.30ഒാ​ടെ​ ശ്രീ​ന​ഗ​ർ നൗ​ഹ​ട്ട​യി​ൽ ജാ​മി​യ മ​സ്​​ജി​ദി​ന് സമീപമാണ്​​​ സം​ഭ​വം. പ​ള്ളി​യി​ൽ​നി​ന്ന്​ പു​റ​ത്തു​വ​രു​ക​യാ​യി​രു​ന്ന​വ​രു​ടെ ചി​ത്ര​ങ്ങ​ൾ മു​ഹ​മ്മ​ദ്​ അ​യ്യൂ​ബ്​ വി​ഡി​​േ​യാ​യി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച​ത്​ ചോ​ദ്യം ചെ​യ്​​ത്​ ജ​ന​ങ്ങ​ൾ ഇ​ദ്ദേ​ഹ​ത്തെ വ​ള​ഞ്ഞു. ഇ​തേ​തു​ട​ർ​ന്ന്​​ മു​ഹ​മ്മ​ദ്​ അ​യ്യൂ​ബ്​ നി​ര​വ​ധി ത​വ​ണ വെ​ടി​യു​തി​ർ​ത്തു. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ ജ​ന​ത്തി​​​െൻറ ക​ല്ലേ​റി​ലും മ​ർ​ദ​ന​ത്തി​ലു​മാ​ണ്​ മ​ര​ണം.  അ​യ്യൂ​ബി​​​െൻറ വെ​ടി​യേ​റ്റ്​ മൂ​ന്നു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ യൂ​നി​േ​ഫാം ധ​രി​ച്ചി​രു​ന്നി​ല്ല. 

Tags:    
News Summary - 3 more arrested murder case of jammukashmir police men

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.