???????????? ??????

ഒരു കുടുംബത്തിലെ മൂന്ന്​ പേർ കാറിനുള്ളിൽ മരിച്ചനിലയിൽ

മഥുര: ഒരു കുടുംബത്തിലെ മൂന്ന്​ പേരെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. യമനു എകസ്​പ്രസ്​ ഹൈവേയിലാണ്​ ഡൽഹി കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന വ്യവസായിയേയും ഭാര്യയേയും മകളേയും മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയേയും മകളേയും വെടിവെച്ച്​ കൊലപ്പെടുത്തിയ ശേഷം വ്യവസായി ആത്യമഹത്യ ചെയ്യുകയായിരുന്നുവെന്നാണ്​ പൊലീസ്​ പറയുന്നത്​.

പുതുവത്സരാഘോഷത്തിൽ പ​ങ്കെടുക്കാൻ പോകുന്നതിനിടെയാണ്​ സംഭവം. ഗുരുതര പരിക്കുകളോടെ വ്യവസായിയുടെ മകൻ ചികിൽസയിലാ​െണന്നും പൊലീസ്​ അറിയിച്ചു. വൃന്ദാവന്​ സമീപം കാർ കിടക്കുന്നത്​ കണ്ട പൊലീസ്​ പെ​േ​ട്രാളിങ്​ വാഹനമാണ്​ മൂന്ന്​ പേരെയും മരിച്ചനിലയിൽ കണ്ടെത്തിയതെന്ന്​ എസ്​.പി അശോക്​ കുമാർ മീന പറഞ്ഞു.

Tags:    
News Summary - 3 Members Of Family Found Dead Inside Car On Yamuna Expressway-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.