Posted On
date_range Updated On
date_range ദുർഗാപൂജയുടെ പന്തലിൽ തീപിടിച്ച് 10 വയസുകാരി ഉൾപ്പെടെ മൂന്ന് മരണം
വാരണാസി: ദുർഗാപൂജയുടെ പന്തലിൽ തീപിടിച്ച് 10വയസുള്ള കുഞ്ഞുൾപ്പെടെ മൂന്നുപേർ മരിച്ചു. 60 ഓളം പേർക്ക് പൊള്ളലേറ്റു.
പന്തലിൽ ആരതി നടക്കുന്നതിനിടെ രാത്രി ഒമ്പതോടു കൂടിയാണ് രീപിടിത്തമുണ്ടായത്. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനിടയാക്കിയതെന്ന് കരുതുന്നു. പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവം നടക്കുമ്പോൾ ഏകദേശം 150 പേർ പന്തലിൽ ഉണ്ടായിരുന്നെന്ന് ജില്ലാ മജിസ്ട്രേറ്റ് ഗൗരങ് രതി പറഞ്ഞു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.