കാൺപൂരിൽ സെപ്റ്റിക് ടാങ്കിലെ വിഷപുക ശ്വസിച്ച് മൂന്ന് പേർ മരിച്ചു

ലഖ്നോ: സെപ്‌റ്റിക് ടാങ്കിന്റെ ഷട്ടർ നീക്കം ചെയ്യുന്നതിനിടെ  വിഷപ്പുക ശ്വസിച്ച് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. നന്ദു (18), മോഹിത് (24), അയൽവാസിയായ സഹിൽ (16) എന്നിവരാണ് മരിച്ചത്.

കാൺപൂരിലെ ബിതൂരിലാണ് സംഭവം. ഏതാനും മാസങ്ങൾക്കുമുമ്പ് നിർമിച്ച സെപ്റ്റിക് ടാങ്കിന്റെ ഷട്ടർ നീക്കം ചെയ്യുന്നതിനിടെ വിഷപ്പുക ശ്വസിച്ചാണ് അപകടമുണ്ടായത്. ആദ്യം ടാങ്കിൽ കയറിയ സാഹിലിനു ബോധം നഷ്ടപ്പെടുകയായിരുന്നു. സാഹിലിനെ രക്ഷിക്കുന്നതിനായി നന്ദുവും മോഹിത്തും ടാങ്കിലേക്കിറങ്ങിയെങ്കിലും ഇരുവരും ബോധരഹിതരാവുകയായിരുന്നു.

അഗ്‌നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി ടാങ്ക് പൊളിച്ച് മൂവരെയും പുറത്തെടുത്തെങ്കിലും ഇവർ  മരിച്ചിരുന്നു. മൂന്ന് പേരും കാൺപൂരിലെ ചൗബേപൂർ പ്രദേശത്താണ് താമസിച്ചിരുന്നത്. ഇവർ സെപ്റ്റിക് ടാങ്കുകളുടെ ഷട്ടറിങ് ജോലികൾ ചെയ്യാറുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ ബന്ധുക്കൾ പരാതി നൽകിയാൽ കേസെടുക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. 

Tags:    
News Summary - 3, inlcuding minor, die after inhaling toxic fumes in septic tank in Kanpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.