Posted On
date_range Updated On
date_range നോയിഡയിൽ കെട്ടിടം തകർന്നു വീണ് മൂന്ന് മരണം
നോയിഡ: ഗ്രേറ്റ് നോയിഡയിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടം തകർന്നു വീണ് മൂന്നുപേർ മരിച്ചു. 10 ഒാളം പേർ കെടിടാവശിഷ്ടങ്ങളിൽ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു. ഗ്രേറ്റ് നോയിഡയിലെ ഷാ ഭേരി ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും കെട്ടിടത്തിനുള്ളിൽ ഉൾെപ്പട്ടവർക്കായി തെരച്ചിൽ തുടരുകയാണെന്നും ദുരന്തനിവാരണ സേന ഡെപ്യൂട്ടി കമാൻഡൻറ് ആർ.എസ് ഖുഷ്വാഹ അറിയിച്ചു.
അപകടമുണ്ടാകുേമ്പാൾ 12 ഒാളം തൊഴിലാളികൾ കെട്ടിടത്തിൽ ഉണ്ടായിരുന്നതായി അഗ്നിശമനാ ഉദ്യോഗസ്ഥൻ പറഞ്ഞു. പൊലീസ്, അഗ്നിശമന സേന, ദുരന്തനിവാരണ സേന എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
സംഭവുമായി ബന്ധപ്പെട്ട് കെട്ടിടനിർമാണ കരാറുകാരൻ ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.