പ്രതീകാത്മക ചിത്രം
അയോധ്യ: സരയൂ നദിയിൽ ബോട്ടിലിരുന്നു മാട്ടിറച്ചിയും മദ്യവും കഴിച്ച മൂന്നു പേർ അറസ്റ്റിൽ. ഗുപ്താർ ഘട്ടിൽ നാലുപേർ ഇറച്ചിയും മദ്യവും കഴിക്കുന്ന വിഡിയോ വൈറലായതിനു പിന്നാലെയാണ് അയോധ്യ പൊലീസ് നടപടി. ലവ്കുഷ് നിഷാദ്, ജിതേന്ദ്ര നിഷാദ്, രാജ്കുമാർ നിഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഒരാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
സരയുവിനെ പുണ്യനദിയായി കണക്കാക്കുന്ന വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താൻ ശ്രമിച്ചെന്നാണ് ഇവർക്കെതിരായ ആരോപണം. ജൂണിൽ വാരാണസിയിൽ ഗംഗാ നദിയിലെ ബോട്ടിലിരുന്ന് ചിക്കൻ പാകം ചെയ്യുകയും ബിയർ കുടിക്കുകയും ചെയ്യുന്ന വിഡിയോ പുറത്തുവന്നതിനെ തുടർന്ന് അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ജൂണിൽ ഗംഗയിൽ ബോട്ടിലിരുന്ന് മദ്യപിക്കുകയും കോഴിയിറച്ചി പാകം ചെയ്യുകയും ചെയ്ത സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസ് നടപടിയുണ്ടായത്.
വാരണാസിയിലെ ഗംഗാനദിയിൽ ബോട്ടിൽ വെച്ച് അഞ്ചുപേർ മദ്യപിക്കുന്നതിന്റെയും കോഴിയിറച്ചി പാകം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി. ദീപക് കുമാർ, അജയ് സാഹ്നി, അരുൺ കുമാർ സാഹ്നി, അനുരാഗ് നിഷാദ്, രാഹുൽ സാഹ്നി എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം 25നും 32നും ഇടയിൽ പ്രായമുള്ളവരാണ്.
വിഡിയോ പുറത്തുവന്നതോടെ വാരണാസി നിവാസികളിലും സമൂഹമാധ്യമ ഉപയോക്താക്കളിലും വൻ പ്രതിഷേധമാണ് ഉയർന്നത്. അന്വേഷണത്തിനൊടുവിൽ പ്രതികളെ തിരിച്ചറിഞ്ഞ് ജയിലിലടച്ചതായും, ഇവർ സഞ്ചരിച്ച വള്ളം പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.