ന്യൂഡൽഹി: സി.ബി.എസ്.ഇ ചോദ്യക്കടലാസ് ചോര്‍ത്തിയ സംഭവത്തിൽ ഝാർഖണ്ഡിൽ എ.ബി.വി.പി നേതാവടക്കം 12 പേർ അറസ്റ്റിൽ. എ.ബി.വി.പി ഛത്ര ജില്ല കോഒാഡിനേറ്റര്‍ സതീഷ് പാെണ്ഡയടക്കം കോച്ചിങ് സെൻറർ നടത്തുന്ന മൂന്നു പേരും ഒമ്പത് വിദ്യാർഥികളുമാണ് അറസ്റ്റിലായത്.ഛത്ര പൊലീസ് സൂപ്രണ്ട് അഖിലേഷ് ബി. വാര്യറിെൻറ നേതൃത്വത്തിലാണ് ശനിയാഴ്ച ഇവരെ അറസ്റ്റുചെയ്തത്. ബിഹാർ തലസ്ഥാനമായ പട്നയിൽനിന്നാണ് ചോർന്ന ചോദ്യക്കടലാസുകൾ ഛത്രയിൽ എത്തിയത്. മാർച്ച് 28ന് നടന്ന കണക്ക് പരീക്ഷയുടെ ചോദ്യക്കടലാസ് 27ന് എ.ബി.വി.പി നേതാവ് വാട്സ്ആപ് വഴി വിദ്യാർഥികൾക്ക് വൻ തുകക്ക് നൽകിയെന്ന് കണ്ടെത്തിയതായും പൊലീസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചോർച്ചയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളിൽ ഡൽഹിയിൽ അമ്പതോളം പേരെ ചോദ്യം ചെയ്തു.
ഇതോടെ ഡൽഹിയിലും ഹരിയാനയിലും മാത്രമാണ് പത്താം ക്ലാസ് ചോദ്യപേപ്പർ ചോർന്നത് എന്ന സർക്കാറിെൻറ വാദമാണ് െപാളിയുന്നത്. വെള്ളിയാഴ്ച സ്കൂൾ എജുേക്കഷൻ സെക്രട്ടറി അനിൽ സ്വരൂപും സി.ബി.എസ്.ഇ ചെയർപേഴ്സൻ അനിത കർവാളും പത്താം ക്ലാസിലെ കണക്ക് പരീക്ഷ ആവശ്യമെങ്കിൽ ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിൽ മാത്രമേ നടത്തൂവെന്നും വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, ചോദ്യക്കടലാസ് ചോർത്തലിൽ പങ്കില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഡൽഹിയിലെ വിദ്യ കോച്ചിങ് സെൻറർ ഉടമ വിക്കിയെ പൊലീസ് വിട്ടയച്ചു. ചോദ്യക്കടലാസ് ചോർന്നത് സി.ബി.എസ്.ഇ ചെയർപേഴ്സന് മെയിൽ ചെയ്തുകൊടുത്തത് പത്താം ക്ലാസ് വിദ്യാർഥിയാണെന്ന് തിരിച്ചറിഞ്ഞു. സുഹൃത്തിൽ നിന്ന് ചോർന്നുകിട്ടിയ പേപ്പർ വിദ്യാർഥി പിതാവിെൻറ മെയിൽ െഎ.ഡിയിൽ നിന്ന് അയച്ചുകൊടുക്കുകയായിരുന്നു. പന്ത്രണ്ടാം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറും ചോര്‍ന്നുവെന്ന ആരോപണവും അന്വേഷണ സംഘം പരിശോധിക്കും.
ആറായിരത്തോളം വിദ്യാര്‍ഥികൾക്കാണ് ചോദ്യക്കടലാസ് കിട്ടിയത്. സി.ബി.എസ്.ഇ ഡൽഹി മേഖല ഡയറക്ടറും സെക്രട്ടറിയും അന്വേഷണ സംഘത്തിന് വിവരങ്ങള്‍ കൈമാറി.
ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഉന്നതതല സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി രോഹന് മാത്യു സുപ്രീംകോടതിയെ സമീപിച്ചു. അതേസമയം, ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധയിടങ്ങളിൽ ശനിയാഴ്ചയും വിദ്യാർഥി പ്രതിഷേധം നടന്നു. ഡൽഹിയിൽ സി.ബി.െഎ ആസ്ഥാനേത്തക്ക് മാർച്ച് നടത്തി. പ്രീത് വിഹാറിൽ വിദ്യാർഥികൾ റോഡ് ഉപേരാധിച്ചു. പലയിടങ്ങളിലും പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. ചോദ്യേപപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവ്ദേക്കർ രാജിവെക്കണമെന്ന് നാഷനൽ ഇൻഡിപെൻഡൻറ് സ്കൂൾസ് അലയൻസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.