ലഖ്നോ: നാടണയാനുള്ള പരക്കം പാച്ചിലിനിടെയുണ്ടാകുന്ന അപകടമരണങ്ങൾ തുടരുന്നു. ഇന്നലെ രണ്ട് അപകടങ്ങളിലായി മരിച്ചത് 29 പേർ. ഉത്തർപ്രദേശിലും മധ്യപ്രദേശിലുമായിരുന്നു അപകടം. യു.പിയിൽ ലോറികൾ കൂട്ടിയിടിച്ചാണെങ്കിൽ മധ്യപ്രദേശിൽ തൊഴിലാളികൾ സഞ്ചരിച്ച ലോറി മറിഞ്ഞാണ് അപകടം.
അന്തർസംസ്ഥാന തൊഴിലാളികളെ കയറ്റിവന്ന ലോറികൾ ഉത്തർപ്രദേശിലെ ദേശീയപാത 19ൽ ഒൗൈരയയിൽ കൂട്ടിയിടിച്ച് 24 പേരാണ് മരിച്ചത്. 36 പേർക്ക് പരിക്കേറ്റു. ഇതിൽ 14 പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അപകടം.
രാജസ്ഥാനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെയാണ് ഈ അന്തർസംസ്ഥാന െതാഴിലാളികൾക്ക് ജീവൻ വെടിയേണ്ടി വന്നത്. ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, കിഴക്കൻ ഉത്തർപ്രദേശിലെ കുശിനഗർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്. ഡൽഹിയിൽനിന്ന് തൊഴിലാളികളുമായി വന്ന ലോറി ചായ കുടിക്കാൻ നിർത്തിയതായിരുന്നു. അതിലാണ് രാജസ്ഥാനിൽനിന്നു തൊഴിലാളികളുമായെത്തിയ ലോറി ഇടിച്ചത്. മരിച്ചവർക്ക് രണ്ടുലക്ഷം രൂപ അടിയന്തരസഹായം യു.പി സർക്കാർ പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അരലക്ഷം രൂപയും നൽകും.
മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് ലോറി മറിഞ്ഞ് അഞ്ചുപേർ മരിച്ച അപകടം. മഹാരാഷ്ട്രയിൽനിന്ന് യു.പിയിലേക്കായിരുന്നു തൊളിലാളികൾ ലോറിയിൽ യാത്ര ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.