ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ ഡൽഹിയിലെത്തിച്ചു

ന്യൂഡൽഹി: കോവിഡ്​ 19 കൂടുതൽ നാശം വിതക്കുന്ന ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. 263 ഇന്ത്യൻ വിദ്യാർഥികളാണ്​ റോമിൽനിന്നും ഡൽഹി വിമാനത്താവളത്തിലെത്തിയത്​. എയർ ഇന്ത്യ​യുടെ പ്രത്യേക വിമാനം ഇവർക്കായി ഒരുക്കിയിരുന്നു.

ഞായറാഴ്​ച രാവിലെ 9.15ഓടെയാണ്​ വിമാനം ഡൽഹിയിലെത്തിയത്​. ഇവരെ 14 ദിവസം നിരീക്ഷിക്കുന്നതിനായി ഐ.ടി.ബി.പി ചൗളയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്​. വിമാനത്താവളത്തിൽ തെർമൽ സ്​കാനിങ്ങിന്​ വിധേയമാക്കിയ ശേഷമാണ്​ നിരീക്ഷണ കേന്ദ്രത്തിലേക്ക്​ മാറ്റുക.

ശനിയാഴ്​ച വൈകുന്നേരമാണ്​ വിമാനം ഇറ്റലിയിലേക്ക്​ പുറപ്പെട്ടത്​. വിമാനത്തിലുള്ളവർക്ക്​ ​പ്ര​േത്യക സുരക്ഷ ഒരുക്കിയിരുന്നു. ഇനിയും ഏക​േദശം 500ഓളം പേർ ഇറ്റലിയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ്​ വിവരം​. കുടുങ്ങി കിടക്കുന്ന ബാക്കിയുള്ളവരെ നാട്ടിലെത്തിക്കാൻ മറ്റൊരു വിമാനം കൂടി സജ്ജമാക്കുമെന്ന്​ എയർ ഇന്ത്യ അറിയിച്ചിരുന്നു.

കോവിഡ്​ 19 ഇപ്പോൾ കൂടുതൽ നാശം വിതച്ചു​െകാണ്ടിരിക്കുന്നത്​ ഇറ്റലിയിലാണ്​. 700ൽ കൂടുതൽ പേരാണ്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇവിടെ മരിച്ചത്​.

Tags:    
News Summary - 263 Indian Students Reached Delhi Airport Form Italy -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.