മോദി വിമർശനം: ആതിഷ്​ തസീറിനെ പിന്തുണച്ച് പ്രമുഖ എഴുത്തുകാർ

ന്യൂഡൽഹി: മോദിയെ വിമർശിച്ചതി​​​​​​​​​െൻറ പേരിൽ ഇന്ത്യൻ പൗരത്വ കാർഡ്​ റദ്ദാക്കപ്പെട്ട എഴുത്തുകാരനും മാധ്യ മപ്രവർത്തകനുമായ ആതിഷ്​ തസീറി​​​​ന് പിന്തുണയുമായി പ്രമുഖർ രംഗത്ത്. ഒാർഹാൻ പാമുക്, മാർഗരറ്റ് അറ്റ് വുഡ്, സൽമാൻ റ ുഷ്ദി അടക്കം 260 പ്രശസ്തരായ എഴുത്തുകാരാണ് ആതിഷ്​ തസീറി​​​​നെ പിന്തുണച്ചത്. മോദി സർക്കാർ റദ്ദാക്കിയ ഇന്ത്യൻ പൗര ത്വ കാർഡ്​ ആതിഷ്​ തസീറി​​​​ന് തിരികെ നൽകണമെന്ന് പെൻ അമേരിക്കയിൽ പ്രസിദ്ധീകരിച്ച കത്തിലൂടെ എഴുത്തുകാർ ആവശ്യപ ്പെട്ടു.

പൊതുചർച്ചയുടെ പേരിൽ വിദേശികളും ഇന്ത്യൻ വംശജരും ആയ എഴുത്തുകാർക്ക് പ്രവേശനം നിഷേധിക്കുന്നത് അവസാനിപ്പിക്കണം. സ്വതന്ത്രവും വിശാലവുമായ ചർച്ചകളെയും വൈവിധ്യങ്ങളായ കാഴ്ചപ്പാടുകളെയും ബഹുമാനിക്കുന്ന ഇന്ത്യൻ പാരമ്പര്യത്തിന്‍റെ മുഖമാണ് ഇത്തരം നടപടികളിലൂടെ നഷ്ടപ്പെടുന്നത്. ശക്തവും സമ്പന്നവുമായ ജനാധിപത്യം ശിഥിലമാക്കപ്പെടുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഒാർഹാൻ പാമുക്, മാർഗരറ്റ് അറ്റ് വുഡ്, സൽമാൻ റുഷ്ദി എന്നിവരെ കൂടാതെ ചിമാമന്ദ അതിച്ചി, ക്രിസ്ത്യൻ അമൻപൗർ, മൈക്കൽ കാബോൺ, ഡോൺ ജെലിലോ, ജോൺ കൊയ്റ്റ്സി, അനിത ദേശായി, ലൂയിസ് എർഡ്രിച്ച്, മിയ ഫാരോ, ഫിലിപ്പ് ഗൗരോവിച്ച്, ജുംബ ലാഹിരി, സുകേതു മെഹ്ത, പെരുമാൾ മുരുകൻ, എദ്ന ഒബ്രിയാൻ, മനിൽ സൂരി അടക്കമുള്ളവരാണ് കത്തിൽ ഒപ്പിട്ടവർ.

പ്രധാനമന്ത്രിയെ വിഭജനത്തി​​​​​​​​​െൻറ അധിപനെന്ന്​ പരാമർശിച്ചു കൊണ്ട്​ ടൈംസ്​ മാഗസിനിൽ കവർ സ്​റ്റോറി എഴുതിയതിന് പിന്നാലെയാണ് ആതിഷ്​ തസീറിന്‍റെ ഇന്ത്യൻ പൗരത്വ കാർഡ്​ മോദി സർക്കാർ റദ്ദാക്കിയത്. ഭയത്തി​ന്‍റെയും വിദ്വേഷ രാഷ്​ട്രീയത്തിന്‍റെയും ശിൽപിയാണ്​ പ്രധാനമന്ത്രി മോദിയെന്ന്​ ആതിഷ്​ തസീർ കഴിഞ്ഞ ദിവസം ഇന്ത്യ ടുഡേക്ക്​ നൽകിയ പ്രത്യേക അഭിമുഖത്തിൽ ആരോപിച്ചിരുന്നു.

ആതിഷ്​ തസീറി​​​​ന്‍റെ മാതാവ്​ തവ്​ലീൻ സിങ്​ പ്രമുഖ ഇന്ത്യ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമാണ്​. പിതാവ്​ സൽമാൻ തസീർ പാകിസ്​താനി എഴുത്തുകാരനും രാഷ്​ട്രീയ പ്രവർത്തകനുമാണ്​.

Tags:    
News Summary - 260 writers support to Aatish Taseer -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.