മുംബൈ: കഴിഞ്ഞ മൂന്നാഴ്ചക്കിടെ കാണാതായ 26 പാക് പൗരന്മാർക്കായി നഗരത്തിൽ ഉൗർജിത തിരച്ചിൽ. മുംബൈ പൊലീസും മഹാരാഷ്ട്ര എ.ടി.എസുമാണ് നഗരത്തിലെ ഹോട്ടലുകളിലും ചെറുകിട ലോഡ്ജുകളിലും വാടക വീടുകളിലും തിരച്ചിൽ നടത്തുന്നത്. പാകിസ്താനിലെ െഎ.എസ്.െഎ സംരക്ഷണയിൽ കഴിയുന്ന ഭട്കൽ സഹോദരങ്ങളുമായി ബന്ധമുള്ളവർ നഗരത്തിെൻറ വിവിധ ഭാഗങ്ങൾ നിരീക്ഷണം നടത്തിയതായി ഇൻറലിജൻസ് ഏജൻസി വിവരം നൽകിയതോടെയാണ് നഗരത്തിൽ കഴിയുന്ന പാകിസ്താനികളെക്കുറിച്ച് അന്വേഷിച്ചത്. ഇവരിൽ 10 വർഷമായി ജുഹുവിൽ കച്ചവടം നടത്തിയിരുന്ന ആളടക്കം 26 പേരെ കാണാതായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.