മൂന്ന് വർഷം കൊണ്ട് രാജ്യത്ത്​ 25 ലക്ഷം ടൺ ഇ -മാലിന്യം

ന്യൂഡൽഹി: 2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ രാജ്യത്ത് 24,94,621 ലക്ഷം ടൺ ഇ- മാലിന്യമുണ്ടായെന്ന്​ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സഹ മന്ത്രി അശ്വിനി കുമാർ ചൗബേ. ലോക്സഭയിൽ ബെന്നി ബഹനാൻ എം പി യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഇൻഡസ്ട്രിയൽ പാർക്ക്, എസ്റ്റേറ്റ്, വ്യാവസായിക ക്ലസ്റ്ററുകൾ എന്നിവയിൽ ഇ - മാലിന്യങ്ങൾ പൊളിക്കുന്നതിനും പുനരുപയോഗിക്കുന്നതിനുമായി വ്യാവസായിക സ്ഥലമോ ഷെഡ്ഡുകളോ നീക്കി വയ്ക്കുകയോ അനുവദിക്കുകയോ ചെയ്യുന്നതിനുളള ഉത്തരവാദിത്വം സംസ്ഥാന സർക്കാറുകൾക്കായിരിക്കുമെന്നും മന്ത്രി വ്യക്​തമാക്കി.

Tags:    
News Summary - 25 lakh tonnes of e-waste in the country in three years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.