സുഡാനിൽ നിന്ന് 231 പ്രവാസികൾ കൂടി ഇന്ത്യയിലേക്ക്

ന്യൂഡൽഹി: ആഭ്യന്തര സംഘർഷം തുടരുന്ന സുഡാനിൽ നിന്ന് ഓപറേഷൻ കാവേരിയുടെ ഭാഗമായി 231 പ്രവാസികൾ കൂടി ഇന്ത്യയിലേക്ക്. സുഡാനിൽ നിന്ന് ജിദ്ദയിലെത്തിച്ച പ്രവാസികളെയാണ് മുംബൈയിലേക്ക് വിമാനമാർഗം തിരികെ എത്തിക്കുന്നത്.

ജിദ്ദയിലെത്തിച്ച 328 പേർ ചൊവ്വാഴ്ച രാത്രി ന്യൂഡൽഹിയിൽ വിമാനം ഇറങ്ങിയിരുന്നു. ഓപറേഷൻ കാവേരിയുടെ ഭാഗമായി ഇതുവരെ 3,195 പ്രവാസികളെ കേന്ദ്ര സർക്കാർ തിരികെ എത്തിച്ചിരുന്നു.

സുഡാൻ സൈന്യവും അർധ സൈനിക വിഭാഗവും തമ്മിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഏപ്രിൽ 24നാണ് ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കാൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചത്. 

Tags:    
News Summary - 231 Indian Evacuees From Sudan Leaves Jeddah For Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.