യുദ്ധക്കപ്പലിന്റെ സമുദ്ര അഭ്യാസത്തിനിടെ പരിക്ക്; 23 കാരനായ നാവിക ഉദ്യോഗസ്ഥൻ മരിച്ചു

ന്യൂഡൽഹി: മിസൈൽ വാഹിനിയായ യുദ്ധക്കപ്പലിന്റെ സമുദ്ര അഭ്യാസത്തിനിടെ ഗുരുതര പരിക്കേറ്റ നാവിക ഉദ്യോഗസ്ഥൻ മരിച്ചു. 23 കാരനായ മോഹിത് ആണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.

മിസൈൽ വാഹിനിയായ ഐ.എൻ.എസ് ബ്രഹ്മപുത്രയിലെ മെക്കാനിക്കായിരുന്നു മോഹിത്. ഏപ്രിൽ എട്ടിന് സമുദ്രത്തിലെ അഭ്യാസങ്ങൾക്കിടെ അപകടമുണ്ടായി മോഹിതിന് പരിക്കേൽക്കുകയായിരുന്നുവെന്ന് നാവിക സേന അറിയിച്ചു.

പരിക്ക് ഗുരുതരമായതിനാൽ മോഹിത് മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്നാൽ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

വിഷയത്തിൽ അന്വേഷണ സംഘത്തെ പ്രഖ്യാപിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാറും നാവികസേനയിലെ ഉദ്യോഗസ്ഥരും മോഹിതിന് ആദരാഞ്ജലികൾ അർപ്പിച്ചു.

Tags:    
News Summary - 23-Year-Old Navy Official Dies Onboard Frontline Warship During Sea Ops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.