പോപ്പുലർ ഫ്രണ്ട്: മഹാരാഷ്ട്രയിൽ അറസ്റ്റിലായവരുടെ എണ്ണം 22 ആയി

മുംബൈ: പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി മഹാരാഷ്ട്രയിൽ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ജൽനയിൽ നിന്നാണ് ശൈഖ് ഉമർ ശൈഖ് ഹബീബിനെ മഹാരാഷ്ട്ര എ.ടി.എസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഒക്ടോബർ 15 വരെ ഔറംഗബാദ് പ്രത്യേക എൻ.ഐ.എ കോടതി എ.ടി.എസിന്‍റെ കസ്റ്റഡിയിൽ വിട്ടു.

പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള കേസിൽ അറസ്റ്റിലാകുന്ന 22-മത്തെ ആളാണ് 30കാരനായ ശൈഖ് ഉമർ ശൈഖ് ഹബീബ്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന കുറ്റം ചുമത്തി നാലു കേസുകളാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ നവംബർ 22ന് മഹാരാഷ്ട്ര എ.ടി.എസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിലവിൽ 21 പേർ കസ്റ്റഡിയിലാണ്.

Tags:    
News Summary - 22nd Arrest in a Popular Front -related case from Jalna district by Maharashtra ATS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.